kns
വിവിധ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയവർക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മൊമെന്റോ കൈമാറുന്നു

അറക്കപ്പടി: കാലടി സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേ​റ്റ് നേടിയ ഇലവും കുടിയിൽ ഡോ.ഉണ്ണിമായയേയും നോർവീജിയൻ സർവകലാശാലയിൽ നിന്നും മൾട്ടി ഫിസിക്കൽ ഓഷ്യൻ എൻജിനീയറിംഗിൽ ഡോക്ടറേ​റ്റ് നേടിയ ഡോ. സവിൻ വിശ്വനാഥനേയും അറക്കപ്പടി മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉപഹാരങ്ങൾ കൈമാറി. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ.എൻ. സുകുമാരൻ, ടി.എം. കുര്യാക്കോസ്, മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, ബ്ലോക്ക് സെക്രട്ടറി അലി മൊയ്തീൻ, റെജി ജോൺ, കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.