mox
ഓൺലൈൻ ക്ളാസിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ശ്രീനിജിൻ എം.എൽ.എ കൈമാറുന്നു

പു​റ്റുമാനൂർ: പുറ്റുമാനൂരിൽ ഓൺലൈൻ ക്ളാസിനായി കുട്ടികൾ അലയേണ്ടി വരില്ല. കോലഞ്ചേരി വിദ്യാഭ്യസ ഉപജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സംവിധാനമൊരുക്കിയ ആദ്യ സ്കൂളായി പുറ്റുമാനൂർ സർക്കാർ യു.പി സ്കൂൾ മാറി. ഇതോടെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും എല്ലാ ദിവസവും ഓൺലൈൻ ക്ലാസുകളിൽ പങ്കാളികളാകുന്നുണ്ട്. ഗ്രാമ പഞ്ചായത്ത്, സ്‌കൂൾ മാനേജ്‌മെന്റ് കമ്മി​റ്റി, ജനപ്രതിനിധികൾ, ഫാക്ട് കൊച്ചിൻ ഡിവിഷൻ വെൽഫെയർ ഡിപ്പാർട്ട്‌മെന്റ്, സി.ഐ.ടി.യു കെ.ആർ.എൽ നിർമ്മാണ തൊഴിലാളി യൂണിയൻ, പി.ജി.സി ഗ്രൂപ്പ്, വിരമിച്ച അദ്ധ്യാപകർ, ഡി.വൈ.എഫ്.ഐ പു​റ്റുമാനൂർ യൂണി​റ്റ് തുടങ്ങിയവരിൽ നിന്നും ലഭിച്ച സഹായമാണ് വിദ്യാലയത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ സമ്പൂർണ നേട്ടം വരിച്ച വിദ്യാലയമായി പ്രഖ്യാപിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ.അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ഷാജി ജോർജ് ,മഞ്ജു വിജയധരൻ, വിഷ്ണു വിജയൻ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ എസ് മേരി എന്നിവർ സംസാരിച്ചു.