കളമശേരി: ഏലൂർ നഗരസഭയിലെ ഗവ:യു.പി.എസ് കുറ്റിക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന പ്രയാൺ മൾട്ടി തെറാപ്പി സെന്ററിൽ വച്ച് നഗരസഭയിലെ പാതാളം ഗവ.എച്ച് .എസ്.എസിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന രണ്ട് കുട്ടികൾക്ക് എസ്. എസ് .കെ സ്പോൺസർ ചെയ്ത ടാബിന്റെ വിതരണം നഗരസഭ ചെയർമാൻ എ.ഡി. സുജിൽ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ ഷെരീഫ്, വാർഡ് കൗൺസിലർ നിസ്സി സാബു, ആലുവ ബി .ആർ .സിയിലെ അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.