dance

കാലടി: മദ്ധ്യ തിരുവിതാംകൂറുകാരുടെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാർ വിഷയത്തിനു ഇനി നാട്യ ഭാഷ്യം. സഹോദരിമാരായ അനുശ്രീയും ഐശ്വര്യയുമാണ് നടനം. 40 വർഷം മുൻപ് ഗുജറാത്തിലെ മച്ചു അണക്കെട്ട് തകർന്നത് ഓർമ്മപ്പെടുത്തിയാണ് നൃത്ത പരിപാടി തുടങ്ങുന്നത്. സുർക്കി മിശ്രിതത്തിന്റെ സുരക്ഷിതത്വത്തിൽ നിലനിൽക്കുന്ന മുല്ലപ്പെരിയാർ ഒലിച്ചു പോകില്ലെന്ന് ഭരണകർത്താക്കളും അന്വേഷണ സമിതിയും പറയുന്നത് നൃത്തത്തിൽ ആവിഷ്കരിച്ചത് ശ്രദ്ധേയമായി.

ചിന്മമുദ്ര‌യിൽ ദൃശ്യാവിഷ്ക്കാരം ഉരുക്കിയത് നിരഞ്ജന മേനോനാണ്. കേരളത്തിലെത്തിയ വിവേകാനന്ദ സ്വാമിക്ക് ചിന്മമുദ്ര പരിചയപ്പെടുത്തുന്ന ചട്ടമ്പിസ്വാമിയെയാണ് ദൃശ്യവത്ക്കരിച്ചത്. മഹാത്മാ അയ്യങ്കാളിയുടെ സാമൂഹിക പരിഷ്ക്കാരങ്ങളെ പാർവ്വതി. വി.എസ് ദൃശ്യവത്ക്കരിക്കുന്നതും ശ്രദ്ധേയമായി.

ക്ലാസിക്കൽ ശൈലിയിൽ നൃത്താവിഷ്കാരങ്ങൾ ഉണ്ടാവുന്ന കേരളത്തിലെ ആദ്യ ശ്രമമാണിത്. രചനയും, ആശയവും ശ്രീ ശങ്കരസ്കൂൾ ഒഫ് ഡാൻസ് പ്രെമോട്ടർ പ്രൊഫ.പി.വി.പീതാംബരനും, സംഗീത സംവിധാനം ബാബുരാജ് ,പെരുമ്പാവൂർ , സാങ്കേതിക സഹായം ഡയറക്ടർ സുധാ പീതാംബരൻ, ഡോ.സി.പി.ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.