കളമശേരി: മുൻസിപ്പൽ പ്രദേശം ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതിനാലും പ്രദേശത്ത് കൊവിഡ് അതിതീവ്രമായതിനാലും പൊലിസ് സ്റ്റേഷൻ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. അനുവദനീയമല്ലാത്ത കടകൾ തുറക്കാനോ, അനാവശ്യമായി വാഹനങ്ങൾ പുറത്തിറക്കാനോ പാടില്ല. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകൾ ഉണ്ടാകണം. ആട്ടോറിക്ഷ / ടാക്സി അനുവദിക്കുന്നതല്ല. രോഗികളുടെ കൂട്ടിരിപ്പുകാര്‍, വാക്സിൻ സ്വീകരിക്കുന്നവർ , കൊവിഡ് ടെസ്റ്റ് എന്നിവർക്ക് രേഖ കാണിച്ച്‌ യാത്ര ചെയ്യാം.