കളമശേരി: ഏലൂർ ഗവ.എൽ.പി.സ്കൂളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 12 വിദ്യാർത്ഥികൾക്ക് ഓൺലൈൻപഠനത്തിന് ടാബുകൾ വിതരണം ചെയ്തു. എറണാകുളം തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.രാജേഷ്, കൗൺസിലർ ചന്ദ്രികാ രാജൻ ,നൗഷാദ്, സുബൈദ ഹംസ, ഷബീർ തുടങ്ങിയവർ പങ്കെടുത്തു.