തൃപ്പൂണിത്തുറ: വണ്ടിപെരിയാറിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഉൾപ്പെട്ട പീഡനത്തിലും സി.പി.എമ്മിന്റെ മാഫിയാ ബന്ധത്തിലും പ്രതിഷേധിച്ച് 'വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ" എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പകൽപന്തം കൊളുത്തി പരിപാടി നടത്തി. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് അമിത് ശ്രീജിത്തിന്റെ നേതൃത്വത്തിൽ സ്റ്റാച്യു ജംഷനിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തങ്ങളേന്തി പ്രകടനം നടത്തി. കിഴക്കേക്കോട്ടയിൽ കൂടിയ പ്രതിഷേധ യോഗം ഡി.സി.സി. ജനറൽ സെക്രട്ടറിയും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമായ രാജു പി. നായർ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിനോദ്, ജോബിഷ് പി.എസ്., രാഹുൽ സുകുമാരൻ, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സിബിൻ കെ. സാജു, വിഷ്ണു പനച്ചിക്കൽ, വിപിൻ കെ.വി., അനന്തു ഉണ്ണി, ഷോജി ജേക്കബ് , അജ്മൽ എസ്.., ശ്രീരാജ് സി. എസ്., ഹരികൃഷ്ണൻ, ടി.എ. സിജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.