കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അക്ഷരഗ്രാമം പദ്ധതി ആരംഭിച്ചു.കൊവിഡ് സാഹചര്യത്തിൽ ലൈബ്രറിയിൽ എത്തിചേരാൻ കഴിയാത്ത വായനക്കാർക്ക് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ച് നൽകുന്ന പദ്ധതിയാണിത്. പദ്ധതിയിൽ പുസ്തകങ്ങൾ കുടുംബങ്ങൾ പരസ്പരം കൈമാറി വായിക്കും. വായന അടിസ്ഥാനമാക്കി ഓൺലൈൻ വിജ്ഞാന പരീക്ഷയും സംഘടിപ്പിക്കും. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് അംഗം വൽസലകുമാരി വേണു അക്ഷരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വേണു, ലൈബ്രറി കമ്മിറ്റി അംഗം പി.കെ.കുട്ടൻ എന്നിവർ സംസാരിച്ചു.