adarikal-
പാമ്പാക്കുട ബ്ലോക്കിലെ മികച്ച മത്സ്യ കർഷകരെ അനൂപ് ജേക്കബ്ബ് എം.എൽ.എ പൊന്നാട അണിയിച്ച്‌ ആദരിക്കുന്നു

പിറവം: മത്സ്യ കർഷക ദിനാചരണത്തിന്റെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് ഒാഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്കിലെ മികച്ച മത്സ്യ കർഷകരെ അനൂപ് ജേക്കബ്ബ് എം.എൽ.എ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജുവിന്റെ അദ്ധ്യക്ഷത വഹിച്ചു. മികച്ച മത്സ്യ കർഷകരായ എൻ.കെ.ഏലിയാസ്, സൂസി ആനന്ദ്, അഡ്വ: സണ്ണി കുര്യൻ എന്നിവരെയാണ് ആദരിച്ചത്. പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജിൻസൺ. വി. പോൾ, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ്, തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് , ബ്ലാേക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലളിത വിജയൻ, ഡോജിൻ ജോൺ മെമ്പർമാരായ സിബി ജോർജ്, കുഞ്ഞുമോൻ ഫിലിപ്പ്, സി. ടി. ശശി, ഷീല സാബു, പി. എസ്. വിജയകുമാരി. ഫിഷറീസ് കോർഡിനേറ്റർമാരായ ആഷ്ന, സവിത എന്നിവർ സംസാരിച്ചു.