കുറുപ്പംപടി: ജില്ലാ സാക്ഷരത മിഷന്റെനേതൃത്വത്തിൽ സ്ത്രീധനമുക്ത കേരളം, സ്ത്രീധനവിരുദ്ധ കാമ്പയിൻ എന്നിവയുടെ ഭാഗമായി മുടക്കുഴയിൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. അവറാച്ചൻ ഉദ്ഘാടനംചെയ്തു. ജോസ്.എ.പോൾ, വത്സ വേലായുധൻ, പി.എസ്. സുനിത്ത്, അനാമിക ശിവൻ, രജിത ജയ്‌മോൻ. ബിന്ദു, രാധിക, അതിഥിദേവി എന്നിവർ നേതൃത്വം നൽകി.