മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യകർഷക ദിനാചരണം നടത്തി. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് എം.പി, ബോസ്‌കോ ജോസഫ് എന്നീ കർഷകരെ എം.എൽ.എ ആദരിച്ചു. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് ഫ്രാൻസിസ് (കല്ലൂർക്കാട്), ഷെൽമി ജോൺസ് (ആവോലി), ഓമന മോഹൻ (ആരക്കുഴ), ആൻസി ജോസഫ് (മഞ്ഞള്ളൂർ), വാളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ രഞ്ജിത സുധാകരൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത എസ്, പ്രൊമോർട്ടർമാരായ അബിൻ പോൾ അബ്രഹാം, ഷിബി ഐസക്, ബിന്ദു പോൾ എന്നിവർ പങ്കെടുത്തു.