കാലടി : നീലീശ്വരം, മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി ജൂൺ 19 ന് ആരംഭിച്ച വായന പക്ഷാചരണ പരിപാടി ഇന്നലെ സമാപിച്ചു. തകഴി ശിവശങ്കരപിള്ളയുടെ "വെളളപൊക്കത്തിൽ " എന്ന ചെറുകഥാസ്വാദനം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൻ സെക്രട്ടറി വി.കെ.ഷാജി അവതരിപ്പിച്ച് സമാപന പരിപാടി ഉദ്ഘാടനം ചെയതു. ടി.സി. ബാനർജി അദ്ധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രരബോസ്, കെ.പി. റെജീഷ്, പി.പി.സുരേന്ദ്രൻ, ബെന്നി പടുവുൻ, ദിലീപ് മൂഴിക്കുളം, എ.ആർ.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.