കൊച്ചി: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ അനുവദിച്ച കോടിക്കണക്കിനു രൂപ ചെലവാക്കുന്നതിൽ വൻഅഴിമതി നടന്നതായി ബി.ജെ.പി ആരോപിച്ചു. ഇതിനെതിരെ കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ 'കുടിലുകെട്ടി പകലന്തിയോളം സമരം ' തുടങ്ങാൻ ബി.ജെ.പി എറണാകുളം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ബ്രഹ്മരാജ്, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി ഒ.എം. ശാലീന, ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി സി.ജി. രാജഗോപാൽ, ജില്ലാ സെക്രട്ടറി ബസിത് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ യു.ആർ. രാജേഷ്. പി.എസ്. സ്വരാജ് എന്നിവർ പ്രസംഗിച്ചു.