ചോറ്റാനിക്കര: ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാക്കുട മേമ്മുറി നെയ്ത്തുശാലപ്പടി ശിവമന്ദിരം വീട്ടിൽ മാധവൻ നായരുടെ മകൻ ചന്ദ്രദേവനെ (47) യാണ് ചോറ്റാനിക്കര പാത്രക്കടവ് റോഡിൽ കുടുംബസമേതം താമസിച്ചിരുന്ന പുഷ്പകത്ത് മഠത്തിൽ ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഒരു വർഷം മുൻപാണ് ചോറ്റാനിക്കര സ്റ്റേഷനിൽ എത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. ഭാര്യ: ബീന. മകൻ: അർജജുൻ.