കൊച്ചി: കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.കെ. വാര്യരുടെ നിര്യാണത്തിൽ ബി.എം.എസ് സംസ്ഥാന സമിതി അനുശോചിച്ചു. ആയുർവേദത്തിന്റെ പുണ്യം സമൂഹത്തിനാകെ പകർന്നുനൽകിയ കുലപതിയാണ് അദ്ദേഹമെന്ന് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അനുസ്മരിച്ചു.