മൂവാറ്റുപുഴ: ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിൽ ഉൾപെടുത്തി പായിപ്ര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ നിർവഹിച്ചു. വാർഡ് മെമ്പർ റെജീന ഷിഹാജ് അദ്ധ്യക്ഷത വഹിച്ചു.വിതരണം ചെയ്ത പച്ചക്കറിത്തൈകൾ മികച്ച രീതിയിൽ കൃഷി ചെയ്ത് നല്ല വിളവ് ലഭിക്കുന്നവർക്ക് കർഷക അവാർഡും ലഭിക്കുമെന്ന് വാർഡ് മെമ്പർ റെജീന ഷിഹാജ് അറിയിച്ചു. പയർ, വെണ്ട, തക്കാളി, വഴുതന, മുളക്, കുമ്പളം, മത്തങ്ങ എന്നീ പച്ചക്കറി തൈകളാണ് വാർഡിന്റെ വിവിധ സ്ഥലങ്ങളിൽ വച്ച് വിതരണം ചെയ്തത്.