കൊച്ചി: കേരളത്തിൽ പട്ടികജാതി വനിതകൾക്കും പെൺകുട്ടികൾക്കും നേരെ അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പട്ടികജാതിമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ വിജയ് സാംപ്ലേക്ക് പരാതി നൽകി.
അതിക്രമങ്ങൾ അമർച്ച ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. പട്ടികജാതി വർഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തി. വണ്ടിപ്പെരിറിൽ ആറു വയസുള്ള ബാലികയെ ബലാൽസംഗം ചെയ്തു കെട്ടിത്തൂക്കി. വാളയാറിൽ ഒൻപതും പതിനൊന്നും വയസുള്ള പെൺകുട്ടികളെയാണ് ബലാൽസംഗം ചെയ്തു കൊന്നു കെട്ടിത്തൂക്കിയതെന്ന് പരാതിയിൽ പറയുന്നു.