fg

മൂവാറ്റുപുഴ: കുസാറ്റിന്റെ സുവർണജൂബിലി ആഘോഷവേളയിൽ, യൂണിവേഴ്സിറ്റി രൂപീകരണത്തിന് ചുക്കാൻ പിടിച്ച സി.എച്ച് മുഹമ്മദ് കോയയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്ര മൈതാനിയിലെ ഗാന്ധി സ്മാരകത്തിന് സമീപം ഇന്ന് രാവിലെ 10 ന് സത്യഗ്രഹം അനുഷ്ഠിക്കും. കുസാറ്റ് സുവർണ്ണ ജൂബിലി ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമരം. സി.എച്ചിന്റെ ഛായാചിത്രം കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.ദിലീപ് കുമാർ അനാഛാദനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിക്കും.