കുറുപ്പംപടി: പെരുമ്പാവൂർ മണ്ഡലത്തിലെ പ്രധാന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

മേതല കല്ലിൽ സ്കൂളിൽ മലയിടിഞ്ഞ് മണ്ണ് വീഴാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തുവാൻ റിടൈനിഗ് വാൾ നിർമ്മിക്കുന്നതിനാവശ്യമായി കൂടുതലായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. മൂന്ന് കോടിയാണ് പദ്ധതിയുടെ നിർമ്മാണ ചെലവ്. ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നവീകരണത്തിന് ടെക്നിക്കൽ സാഗ്ഷൻ അടുത്ത കമ്മിറ്റിയിൽ അംഗീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരീക്കാൻ കില ഉദ്യോസ്ഥർക്ക് നിർദ്ദേശം നൽകി.

പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിന്റെ 70 ശതമാനത്തോളം വർക്ക് പൂർത്തീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബാക്കി വർക്കുകൾ കൂടി ചെയ്തു ഒന്നാംഘട്ടം ഈ വർഷം തന്നെ പൂർത്തീകരിക്കണം എന്നും നിർദ്ദേശിച്ചു.

പെരുമ്പാവൂർ ഗേൾസ് ഹൈസ്ക്കൂൾ മായി ബന്ധപ്പെട്ട് നിർമ്മാണത്തിന്റെ അപാകതകൾ എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു. തുടർന്ന് കിഫ്ബിയുടെ ഉന്നതതല സംഘം സ്കൂൾ സന്ദർശിക്കുമെന്ന് എം.എൽ.എക്ക് ഉറപ്പുനൽകി. സ്കൂൾ സന്ദർശനവേളയിൽ പ്രധാനധ്യാപകരുമായിട്ടും പി ടി എ യുമായി സ്കൂളിന്റെ ഗുണനിലവാരവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.

കിഫ്‌ബി സി ഇ ഒ കെ. എം എബ്രഹാം, അഡീഷണൽ സി.ഇ.ഒ സത്യജിത്ത് രാജൻ, ജനറൽ മാനേജർ ഷൈല, പ്രോജ്കെട് മാനേജർ ദീപൂ , ആർ ബി ഡി സി കെ ജനറൽ മാനേജർ ഐസക് വർഗീസ്, ഡെപ്യൂട്ടി കളക്ടർ രാജൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ മിനി മാത്യു,, പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ചന്ദ്രശേഖരൻ, സ്ഥലമെടുപ്പ് തഹസിൽദാർ സീനത്ത്, കിഫ്ബി യിലെയും, കില , ഇൻകെൽ തുടങ്ങിയവിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.