mg
കൂവപ്പടി അഭയഭവനിൽ വൈസ്‌മെൻ ഇന്റർനാഷണൽ പൾസ്ഒാക്സി മീറ്ററും പലചരക്ക് സാധനങ്ങളും വിതരണം ചെയ്യുന്നു.

കുറുപ്പംപടി: നാനൂറോളം അന്തേവാസികൾ താമസിക്കുന്ന കൂവപ്പടി അഭയഭവനിൽ വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ടിക് 8 ന്റെ നേതൃത്വത്തിൽ പൾസ് ഒാക്സിമീറ്ററും പലചരക്ക് സാധനങ്ങളും വിതരണം ചെയ്തു. മിഡ് വെസ്റ്റ് ഇന്ത്യാ റീജിയന്റെ പാസ്റ്റ് റീജനൽ ഡയറക്ടർ വെെ.എം. ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ഡിസ്ടിക്ട് ഗവർണർ പി.ഒ. ദേവസി, റീജനൽ മെൻസ് കോ ഒാഡിനേറ്റർ ലൂസി ദേവസി , ടി.ടി. രാജൻ, ഡിസ്ട്രിക്ട് സെക്രട്ടറി കെ.വി. ഏലിയാസ്, പാസ്റ്റ് ഡിസ്ട്രിക് ഗവർണർ അഡ്വ. എം.ജി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.