കളമശേരി: തൃക്കാക്കര വാമനമൂർത്തി അമ്പലം വാർഡിൽ സാമൂഹിക ചലഞ്ചിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണം വിതരണം ചെയ്തു. കൗൺസിലർ പ്രമോദ് തൃക്കാക്കര, സുധി , ശ്യാംകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം പ്രൊഫ.കെ. ശിവപ്രസാദ്, മുൻ യു.ജി.സി എമിറേറ്റസ് പ്രൊഫ.ഡോ. എ .കൃഷ്ണമൂർത്തി എന്നിവർ പങ്കെടുത്തു.