പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വീട്ടുമുറ്റത്ത് പുസ്തകം പദ്ധതി നടപ്പാക്കി. വായനശാല പ്രദേശത്തെ വീട്ടുമുറ്റങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും പുസ്തകവുമായി അക്ഷരസേനാംഗങ്ങളും വായനശാല പ്രവർത്തകരും ബാലവേദി അംഗങ്ങളുമെത്തി.

പുക്കാട്ടുപടി, പഴങ്ങനാട്‌, ഞെമ്മാടിഞ്ഞാൽ, ആശാൻപടി, തെറ്റമോളം, പൂക്കോട്ടുമുകൾ എന്നിവിടങ്ങളിൽ പുസ്തകങ്ങൾ എത്തിച്ചുനൽകി. വായനക്കാർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വായനശാലയുടെ അക്ഷരസേന വഴി എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.