കുറുപ്പംപടി: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനു വേണ്ടി ഡി.വൈ.എഫ്.ഐ കുരുപ്പപാറ യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.ലോക്കൽ സെക്രട്ടറി എസ്.മോഹനൻ ,ലോക്കൽ കമ്മിറ്റി മെമ്പർ ടി. എ.അനിൽകുമാർ , ബ്രാഞ്ച് സെക്രട്ടറി പി.എം.രാജൻ, വാർഡ് മെമ്പർ സ്മിത അനിൽകുമാർ, ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി അഭിലാഷ്, ഗോകുൽ , മനുമോഹൻ , ബേസിൽ വർക്കി, എൽസൺ ഏലിയാസ് , പി.കെ.ബിനു തുടങ്ങിയവർ പങ്കെടുത്തു.