അങ്കമാലി: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായി ഒരുക്കിയ വെർച്വൽ എക്‌സ്‌പോയിൽ ഫിസാറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോജക്ടിന് അംഗീകാരം. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയും വിധമാണ് പ്രോജക്ട് തയ്യാറാക്കിയത്. ഫിസാറ്റ് വിദ്യാർത്ഥികളായ നിഖിൽ മാത്യു തോമസ്, റിസ്വി ലൈകത്ത്, പി.എം.സംഗീത്, വിസ്മയ എന്നിവർ ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. എക്സ് പോയിൽ ഫിസാറ്റ് ചെയർമാൻ ഡോ.പി.അനിത മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് പ്രഖ്യാപിച്ചു. കോഡിംഗ്, ക്വിസ്, ലോഗോ നിർമ്മാണം, ഫാസ്റ്റസ്റ്റ് ടൈപ്പിംഗ്, പ്രോജക്ട് പ്രദർശനം തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു. മികച്ച വിദ്യാർത്ഥിയായി വിശ്രുത അരുന്ധതിയെ തിരഞ്ഞെടുത്തു.