fg

കൊച്ചി: എക്‌സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജ്ജന മിഷൻ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടൻ ജയകൃഷ്ണൻ നിർവഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.വിനോജ് മുഖ്യ പ്രഭാഷണം നടത്തി. എടത്തല എം.ഇ.എസ്.കോളേജ് വിദ്യാർത്ഥികൾക്കായി വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിച്ചു. ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം സജീവമാക്കുന്നതിനാണ് പ്രചാരണം ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ 14 കോളജുകളിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.