ഫോർട്ട് കൊച്ചി: കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയിൽ മട്ടാഞ്ചേരി-ഫോർട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ തുടങ്ങി വെച്ച നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. രണ്ട് വർഷത്തോളമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട്. ഇതു മൂലം വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ദുരിതത്തിലാണ്. റോഡിൽ വൻ കുഴികൾ ഉള്ളതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. അപകടസൂചന നൽകുന്ന യാതൊരു വിധ ബോർഡുകളും ഇവിടെയില്ല. നിർമ്മാണ സാമഗ്രികൾ റോഡിൽ അലക്ഷ്യമായിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും സ്മാർട്ട് മിഷൻ അധികാരികൾ യോഗം ചേർന്ന് ഉടനടി നടപടി സ്വീകരിക്കണമെന്നും സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം.റിയാദ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് കാൽനടയാത്രയ്ക്കുള്ള സൗകര്യം എങ്കിലും ഒരുക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.