കൊച്ചി: സുഹേലി ദ്വീപിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകാൻ ലക്ഷദ്വീപ് ഭരണകൂടം ഒരാഴ്ച കൂടി അനുവദിച്ചു. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കവരത്തി ഡെപ്യൂട്ടി കളക്ടറാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. സുഹേലിയിൽ 19 കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.