കൊച്ചി: അമൃത സർവകലാശാലയുടെ കൊച്ചി കാമ്പസിലെ സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിന്റെ ആഭിമുഖ്യത്തിൽ 'കൊവിഡാനന്തരം: സയൻസ് മേഖലയിലെ ഉപരിപഠന,ജോലി സാദ്ധ്യതകൾ' എന്ന വിഷയത്തിൽ ദേശീയ വെബിനാർ നടത്തി. അമൃത വിശ്വവിദ്യാപീഠം ഡീനും അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിൻ ഡയറക്ടറുമായ ഡോ. ശാന്തികുമാർ വി. നായർ വെബിനാർ നയിച്ചു. സോണിയ ബസു, ഡോ. കൃഷ്ണ രാധാകൃഷ്ണൻ, രേഖ മേനോൻ, ഡോ. സിസിനി ശശിധരൻ, ഡോ. ചൈതന്യ കൊഡൂരി, ഡോ. ജോൺ ജോസഫ് എന്നിവർ ക്ലാസെടുത്തു. വിദ്യാഭ്യാസ ബോധവത്കരണ ഹാഷ്‌ടാഗ് പ്രചാരണം ശീമാട്ടി ഗ്രൂപ്പ് സി.ഇ.ഒ ബീന കണ്ണൻ, ഗായകൻ ജി. വേണുഗോപാൽ, ഗായിക അമൃത സുരേഷ്, നടി വിദ്യ ഉണ്ണി, നടൻ കൈലാഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.