bridge
കൈവരി തകർന്ന് അപകടാവസ്ഥയിലായ ആലുവ - ഉളിയന്നൂർ അക്വഡേറ്റ്

ആലുവ: ആലുവ - ഉളിയന്നൂർ അക്വഡേറ്റ് കൈവരി തകർന്ന് അപകടാവസ്ഥയിലായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. ഉളിയന്നൂർ ദ്വീപിനെ നഗരവുമായി ആദ്യകാലത്ത് ബന്ധിപ്പിക്കുന്ന ഏക മാർഗമായിരുന്ന അക്വഡേറ്റ്. ഏഴ് വർഷം മുമ്പ് സമാന്തരമായി പൊരിയാറിന് കുറുകെ പാലം വന്നതോടെ അക്വഡേറ്റ് നാശത്തിലേക്ക് നീങ്ങുകയായിരുന്നു.

ഇതിനിടയിൽ സൂപ്പർ ഹിറ്റായ 'പ്രേമം' സിനിമയുടെ പ്രധാന ലോക്കേഷനും പാലത്തിലായതിനാൽ പ്രശസ്തിയിലേക്ക് ഉയർന്നു. വൈകുന്നേരങ്ങളിലെല്ലാം നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. കാൽനടയായി നഗരത്തിലേക്ക് പോകുന്നവരെല്ലാം വാഹന തിരക്കില്ലാത്തതിനാൽ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ചെറിയവാഹനങ്ങൾ ഇപ്പോഴും ഇതുവഴി കടന്നുപോകുന്നുണ്ട്. ഈ സാഹചര്യത്തിലും അക്വഡേറ്റിന്റെ കൈവരി അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകാത്ത അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നാണ് നാട്ടുകാരുടെ പരാതി.

ഇറിഗേഷൻ വകുപ്പ് അടിയന്തരമായി ഇടപെട്ടു അപകട സാധ്യത ഒഴിവക്കനമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ് ആവശ്യപെട്ടു.