പറവൂർ: മുംബയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാക്കോവ് ഫിങ്കൽസ്റ്റയിൻ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ പറവൂർ സിനഗോഗ്, മാള സിനഗോഗ്, മാള ജൂത സെമിത്തേരി എന്നിവിടങ്ങളിൽ സ്വകാര്യ സന്ദർശനം നടത്തി. മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് കോൺസൽ ജനറലിനെ സ്വീകരിച്ചു. ഫിങ്കൽസ്റ്റയിൻ മാള സിനഗോഗിന്റെ പുരോഗതി ചോദിച്ചറിയുകയും സെമിത്തേരി നേരിൽ കാണുകയും ചെയ്തു. പറവൂർ സിനഗോഗ് സന്ദർശിച്ച അദ്ദേഹം മുസിരിസ് പൈതൃക പദ്ധതിയുടെ പ്രവർത്തനങ്ങളിൽ തൃപ്തി അറിയിച്ചു. കേരള സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ മുൻ അംഗം മാത്യു, കൊച്ചിയിലെ ജൂത സമൂഹത്തിന്റെ പ്രതിനിധികൾ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.