പിറവം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ കേരള കോൺഗ്രസ് (ജേക്കബ്) എടക്കാട്ടുവയൽ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോർജ് കെ. സി കണക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗവും എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സാലി പീറ്റർ ധർണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി എൻ. രാധാകൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഷിബു കുര്യൻ, സെക്രട്ടറി തമ്പി എം കെ, കുരിയാക്കോസ് മണയിടയിൽ, തിലകൻ, മത്തായി എന്നിവർ പങ്കെടുത്തു.