തൃക്കാക്കര:എസ്.എൻ.ഡി.പി യോഗം തൃക്കാക്കര ശാഖയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ ജ്ഞാനസപര്യ വിദ്യാമന്ത്രാർച്ചന - ഇൻസ്പക്ടർ ജനറൽ ഒഫ് പൊലീസ് പി.വിജയൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഗുരുദേവന് ഭക്തരേക്കാൾ ശിക്ഷ്യരെയാണ് ആവശ്യം. ഗുരുദേവ ദർശനങ്ങളിലൂടെ സമൂഹത്തിൽ സാമൂഹിക സേവനം നടത്താൻ ശാഖാംഗങ്ങൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ ആലുവ അദ്വൈതാശ്രമാംഗം ജയന്തൻ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. ഗുരുദീപം ധർമ്മപഠനകേന്ദ്രത്തിലെ ലാലൻ വിടാക്കുഴ, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ സി.സി.വിജു, പഠന ക്ലാസ് കോർഡിനേറ്റർ മിനി അനിൽ കുമാർ,ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട്, സെക്രട്ടറി വിനീസ് ചിറക്കപ്പിടി, വൈസ് പ്രസിഡന്റ് കെ.എൻ.രാജൻ എന്നിവർ പ്രസംഗിച്ചു.