പിറവം: സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പി.കെ. വാസുദേവൻ നായരുടെ 16-ാമത് ചരമവാർഷിക ദിനാചരണം പിറവത്ത് നടന്നു. ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം ജില്ലാ നിർവാഹക സമിതി അംഗം കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.സി. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിമൽചന്ദ്രൻ, കെ.എം. മത്തായി, എം.വി. മുരളി, മുകേഷ് തങ്കപ്പൻ എന്നിവർ സംസാരിച്ചു.