പിറവം: അഞ്ഞൂറോളം ടിഷ്യൂ കൾചർ എത്ത വാഴത്തൈകൾ വിതരണത്തിനായി തിരുമാറാടി കൃഷിഭവനിൽ എത്തി. ഒരു തൈക്ക് 5 രൂപ നിരക്കിൽ ഗുണഭോക്തൃവിഹിതം അടച്ച്‌ വാങ്ങാം. കരം അടച്ച രസീതിന്റെ കോപ്പിയും അപേക്ഷയും വേണം. പരമാവധി 20 തൈവീതം ഒരാൾക്ക് ലഭിക്കും.