madhavan
സുജാതയുടെ കുടുക്കയിലെ നിക്ഷേപം പഞ്ചായത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു

തിരുവാണിയൂർ: വീട്ടമ്മയുടെ കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്. കവിയും ഡോക്യുമെന്ററി സംവിധായകനുമായ മാധവൻ തിരുവാണിയൂരിന്റെ ഭാര്യ സുജാതയുടെ ഒന്നരവർഷത്തെ കുടുക്ക നിക്ഷേപമാണ് തിരുവാണിയൂർ പഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പ്രസിഡന്റ് സി.ആർ. പ്രകാശ് ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം വർഗീസ് യാക്കോബ്, കെ.സി. ശിവൻ, വിനീത്, എ.കെ. അയ്യപ്പൻകുട്ടി എന്നിവർ പങ്കെടുത്തു.