ashish-
എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബി. ജെ. പി. നൽകുന്ന അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകളുടെ വിതരണോൽഘാടനം കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും വാർഡ് മെമ്പറുമായ എം. ആശിഷ് നിർവ്വഹിക്കുന്നു.

പിറവം: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ബി.ജെ.പിയുടെ നേതൃത്വത്തിൽ എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകൾ വിതരണംചെയ്തു. കർഷകമോർച്ച സംസ്ഥാന സെക്രട്ടറിയും വാർഡ് മെമ്പറുമായ എം. ആശിഷ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്‌. സത്യൻ, ബി.ജെ.പി പഞ്ചായത്ത് സമിതി ഭാരവാഹികളായ പി.ആർ. മോഹനൻ, എസ്‌.എ. അരുൺകുമാർ എന്നിവർ സംസാരിച്ചു.