1
എം എബ്രാഹം ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: സി.പി.ഐ തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി പി.കെ.വിയുടെ അനുസ്മരണം നടത്തി. കാക്കനാട് കെ.സി.മാത്യു സ്മാരക മന്ദിരത്തിനു മുന്നിൽ നടന്ന അനുസ്മരണം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.എബ്രാഹം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.ടി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.പി ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. കൗൺസിലർ എം.ജെ.ഡിക്സൻ പതാക ഉയർത്തി. അഡ്വ: ദീപേഷ് ഇളമ്പാത്ത്, എൻ ജയദേവൻ, ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.