ymca
എറണാകുളം വൈ. എം. സി. എ യുടെ സ്മാർട്ട്‌ ഫോൺ ചലഞ്ചിൽ ലഭിച്ച ഫോണുകൾ വിതരണത്തിനായി എറണാകുളം വൈ. എം. സി. എ. പ്രസിഡന്റ് കെ.പി പോൾസൺ എം.എൽ.എ ടി.ജെ.വിനോദിന് കൈമാറുന്നു

കൊച്ചി: എറണാകുളം വൈ. എം. സി. എ യുടെ സ്മാർട്ട്‌ ഫോൺ ചലഞ്ചിൽ ലഭിച്ച ഫോണുകൾ വിതരണത്തിനായി എറണാകുളം വൈ. എം. സി. എ. പ്രസിഡന്റ് കെ.പി പോൾസൺ എം.എൽ.എമാർക്ക് കൈമാറി.

എറണാകുളം മണ്ഡലത്തിൽ ടി.ജെ. വിനോദും തൃക്കാക്കരയിൽ പി.ടി. തോമസും ഏറ്റുവാങ്ങി. കടമക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഫോണുകൾ വൈ. എം. സി. എ. ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി ഹെഡ്‌മിസ്ട്രസ് ശാമില ടോമിക്കു കൈമാറി. സോഷ്യൽ സർവീസ് കമ്മിറ്റി ചെയർമാൻ പി. കെ. തോമസ്, ഓണററി ട്രഷറർ സെൻ ജോർജ്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, സെക്രട്ടറി ജിജോ കോശി വർഗീസ് എന്നിവർ പ്രസംഗിച്ചു.