കോതമംഗലം: പട്ടയഭൂമിയിൽനിന്ന് കർഷകർ റവന്യൂ - ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ അനുമതിയോടെ മരങ്ങൾ മുറിച്ചുകൊണ്ടുപോയ കൃഷിക്കാരുടെ പേരിൽ കേസെടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തട്ടേക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനുമുന്നിൽ ധർണ നടത്തി. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. കെ ശിവൻ, ടി.സി. ജോയി, ഇ.കെ. ശിവൻ, എൻ.സി. ചെറിയാൻ, കെ.ടി പൊന്നച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.