kklm
കാക്കൂർ സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച് നൽകിയ കനിവ് ഭവനത്തിന്റെ താക്കോൽ ദാനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിക്കുന്നു.

തിരുമാറാടി: നിർദ്ധനരായ കുടുംബങ്ങൾക്ക് വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി ഭവനം നിർമ്മിച്ചു നൽകിയ കാക്കൂർ സഹകരണ ബാങ്കിന്റെ നടപടിയെ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അഭിനന്ദിച്ചു. കാക്കൂർ സഹകരണ ബാങ്ക് വിധവയായ കാക്കൂർ കുന്നത്ത് അന്നക്കുട്ടിക്ക് നിർമ്മിച്ച്നൽകിയ കനിവ് ഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ, വൈസ് പ്രസിഡന്റ് എം.എം. ജോർജ്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. സന്ധ്യമോൾ പ്രകാശ്, സാജു ജോൺ, ബ്ലോക്ക് മെമ്പർ സി.ടി. ശശി, മെമ്പർമാരായ സി.വി .ജോയി. ബീന ഏലിയാസ്, കെ.കെ. രാജ്കുമാർ, എം.സി. അജി, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.സി. തങ്കച്ചൻ, ബിനോയി അഗസ്റ്റിൻ, വി.ആർ. രാധാകൃഷ്ണൻ, വർഗീസ് മാണി, പി.പി. സാജു, സി.സി. ശിവൻകുട്ടി, മേരി അബ്രഹാം, സെക്രട്ടറി ടി.എസ്. ശ്രീദേവി അന്തർജനം, ഓഡിറ്റർ വിഷ്ണുരാധൻ എന്നിവർ പ്രസംഗിച്ചു.