കിഴക്കമ്പലം: ഓൾ ഇന്ത്യ അൺ ഓർഗനൈസഡ് വർക്കേഴ്‌സ് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. പി.വി. എൽദോസ്, റഷീദ് താനത്ത്, എം.ടി. ജോയ്, സി.കെ. അയ്യപ്പൻകുട്ടി, കെ.എം. സലീം, എൽദോസ് മേലത്ത്, ടി.എ.റംഷാദ് തുടങ്ങിയവർ സംസാരിച്ചു.