കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഔട്ട് റീച്ച് ക്യാമ്പ് കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. അഡ്വ.എൻ.സി മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബിജി പ്രകാശ്, ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, സെക്രട്ടറി എൻ. രവികുമാർ, ഡോ. ഗോപിക പ്രേം, ജെ.എച്ച്.ഐ എൽദോസ്, മെമ്പർമാരായ സുബിൻ!.എസ്, ഉഷാദേവി, രാജി ബിജു, ലിജു അനസ്, മിനി നാരായണൻകുട്ടി, മിനി ജോയി, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എസ്. മോഹനൻ എന്നിവർ പങ്കെടുത്തു.
100 ദിവസം പൂർത്തിയായവർക്ക് രണ്ടാംഡോസും ഒന്നാം ഡോസ് ലഭിക്കാത്ത 60 വയസ് പൂർത്തിയായവർക്കുമാണ് ഇവിടെ മുൻഗണനാക്രമത്തിൽ വാക്‌സിനേഷൻ ലഭിക്കുന്നത്. ഒരു ദിവസം ഇരുന്നൂറ് പേർക്കാണ് സൗകര്യം.