photo
കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഞാറക്കൽ മത്സ്യഫെഡ് ഫിഷ് ഫാം അക്വാ ടൂറിസം സെന്റർ സന്ദർശിക്കുന്നു

വൈപ്പിൻ: മത്സ്യഫെഡിന്റെ ഞാറക്കൽ, മാലിപ്പുറം ഫിഷ്ഫാം അക്വാ ടൂറിസം സെന്ററുകളുടെ പുനരുദ്ധാരണവും വികസനവും ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർദ്ദേശിച്ച പ്രകാരം തയ്യാറാക്കിയ 72 കോടിയുടെ മാസ്റ്റർപ്ലാൻ സമർപ്പിച്ചു. ഫാമുകളുടെ അപര്യാപ്തതകളും നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ടിന്റെ വിശദശാംശങ്ങളും അടങ്ങിയ റിപ്പോർട്ട് ഫാം മാനേജർ പി. നിഷയാണ് എം.എൽ.എക്ക് സമർപ്പിച്ചത്.
മാസ്റ്റർപ്ലാൻ പ്രാബല്യത്തിലാക്കുന്നതിന് 65 കോടിയും രണ്ടു ഫാമുകളിലെയും മത്സ്യക്കൃഷി പരിപോഷിപ്പിക്കുന്നതിന് ഏഴുകോടി രൂപയും വേണ്ടിവരും. ഫാമുകളിൽ മത്സ്യക്കൃഷിയും ജലവിനോദസഞ്ചാരവും കാര്യക്ഷമമാക്കുന്നത് തൊഴിൽമേഖലയിലും പ്രാദേശിക വികസനത്തിലുമുൾപ്പെടെ വൻ സാദ്ധ്യതകൾ തുറക്കും. ഞാറയ്ക്കൽ അക്വാടൂറിസം സെന്ററിലെത്തി എം.എൽ.എ സ്ഥിതിഗതികൾ മനസിലാക്കി.