കൊച്ചി: അപൂർവ ന്യൂറോമസ്‌കുലാർ ഡിസോർഡറായ സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെ (എസ്.എം.എ) പ്രതിരോധിക്കാൻ നൂതന ചികിത്സാരീതിയുമായി കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. സംസ്ഥാനത്ത് 102 എസ്.എം.എ കേസുകൾ സ്ഥിരീകരിച്ച സ്ഥിതിക്ക് രോഗം വരാതിരിക്കാനുള്ള ചികിത്സയാണ് ഫലപ്രദമെന്ന് ക്രാഫ്റ്റ് ഹോസ്പിറ്റൽ വൈദ്യസംഘം വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ജനറ്റിക് കൗൺസലിംഗ്, ജനറ്റിക് സ്‌ക്രീനിംഗ്, ജനറ്റിക് ഡയഗ്നോസ്റ്റിക് ടെസ്റ്റ് എന്നീ മാർഗങ്ങളിലൂടെ എസ്.എം.എയെ തടയുന്നതാണ് ക്രാഫ്റ്റ് ഹോസ്പിറ്റലിന്റെ രീതി. ജനിതക തകരാറുകളോടെയുള്ള ജനനം ഒഴി​വാക്കാൻ ഇതുവഴി​ കഴി​യും. ജനിതകരോഗങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവൽകരിക്കുകയാണ് ആദ്യം വേണ്ടതെന്ന് വ്യാപിപ്പിക്കണമെന്നും അവർ പറഞ്ഞു. റിപ്രൊഡക്ടിവ് മെഡിസിനിലെ ചീഫ് കൺസൾട്ടന്റും ഡയറക്ടറുമായ ഡോ. നൗഷിൻ അബ്ദുൽ മജീദ്, ചീഫ് മെഡിക്കൽ ജനിറ്റിസിസ്റ്റ് ഡോ.റിതു ഹരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.