കളമശേരി: ഏലൂർ നഗരസഭയിൽ പാലിയേറ്റീവ് രോഗികളുടെ വീട്ടിലെത്തി വാക്സിനേഷൻ നൽകുന്ന പരിപാടി ആരംഭിച്ചു. ഒന്നാം വാർഡിലെ ചാച്ചാംപറമ്പിൽ വിലാസിനിക്ക് ആദ്യ വാക്സിൻ നൽകി. എല്ലാ വാർഡിലെയും രോഗികൾക്ക് ലഭ്യമാകും. ചെയർമാൻ എ.ഡി. സുജിൽ, വൈസ് ചെയർ പേഴ്സൺ ലീലാ ബാബു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഷെറീഫ്, കൗൺസിലർമാരായ ലൈജി സജീവൻ, സീമാ സിജു, സരിതാ പ്രസീതൻ മെഡിക്കൽ ഓഫീസർ ഡേ:വിക്ടർ കൊറിയ എന്നിവർ പങ്കെടുത്തു.