തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്സിന് ശാപമോക്ഷമാവുന്നു. ഒന്നരവർഷം വർഷമായിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ലെന്ന കൗമുദി വാർത്തയേ തുടർന്ന് നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ നേത്യത്ത്വത്തിൽ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്സ് സന്ദർശിച്ചു. കെട്ടിടത്തിന്റെ ഇലക്ട്രിക്ക്, പ്ലമ്പിംഗ് ജോലികൾ ഉടൻ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി മത്സ്യം, മാംസം, പച്ചക്കറി കച്ചവടം നടത്തിയിരുന്ന 16 പേർക്ക് മാർക്കറ്റിന്റെ കിഴക്ക് സ്റ്റാൾ നിർമ്മിക്കുമെന്ന് അജിതാ തങ്കപ്പൻ പറഞ്ഞു. 15 ലക്ഷം രൂപാ ചിലവഴിച്ചാണ് നിർമ്മിക്കുന്നത്. നിലവിൽ ഉപയോഗശൂന്യമായ ഗ്യാസ് പ്ലാന്റ് ഉള്ള സ്ഥലത്താണ് ഇവർക്കുള്ള പുനരധിവാസത്തിന് സൗകര്യമൊരുക്കുന്നത്.
19,000 സ്‌ക്വയർ ഫീറ്റിൽ നഗരസഭ ഷോപ്പിംഗ് കോംപ്ളക്സും 1600 സ്‌ക്വയർ ഫീറ്റിൽ പൊതുമാർക്കറ്റുമാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. 20 സെന്റ് സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ നാലുകോടിരൂപയോളം ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയത്. കോടതി ഉത്തരവിട്ടു വൈസ് ചെയർമാൻ എ. ഇബ്രാഹിംകുട്ടി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോമി റെജി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനീറ ഫിറോസ്, കൗൺസിലർ എം.ഒ വർഗീസ് തുടങ്ങിയവർ സന്ദർശിച്ചത്.
സൗകര്യങ്ങൾ
പൊതുമാർക്കറ്റിലെ കടമുറികളിൽ പ്രധാനമായും ചിക്കൻ, പലചരക്ക്, പച്ചക്കറി കച്ചവടക്കാർക്കായാണ് ഒരുക്കിയിരിക്കുന്നത്. നാലുനിലകളുള്ള ഷോപ്പിംഗ് കോംപ്ളക്‌സിന്റെ താഴെഭാഗം പാർക്കിംഗ് രണ്ടുമുതൽ നാല് വരെയുളള നിലകളിൽ സൂപ്പർ മാർക്കറ്റുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങൾ,ഓഫീസുകൾ, ബാങ്കുകൾ നിലവിൽ മാലിന്യസംസ്കരണ പ്ലാന്റിരിക്കുന്ന സ്ഥലം മത്സ്യക്കച്ചവടത്തിന്