കൊച്ചി: ആശാവർക്കർമാർക്ക് പ്രതിദിനം 700 രൂപ വേതനം നൽകുക, പി.എഫ് ,ഇ.എസ്.ഐ ആനുകൂല്യങ്ങൾ നൽകുക, ആരോഗ്യരംഗത്തെ ഒഴിവുവരുന്ന തസ്തികകളിൽ യോഗ്യരായ ആശാപ്രവർത്തകർക്ക് 50 ശതമാനം സംവരണം നൽകുക, ഭവനം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം ഡി.എം.ഒ ഓഫീസിനു മുന്നിൽ ഓൾ കേരള ആശാവർക്കേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജില്ല പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ആശാവർക്കേഴ്‌സ് ജില്ലാ പ്രസിഡന്റ് സൈബ താജുദ്ദിൻ, ജനറൽ സെക്രട്ടറി ടി.കെ.രമേശൻ, ജില്ലാ ഭാരവാഹികളായ മറിയാമ്മ ബെന്നി, ഷീല ജെറോം, റസീന സലാം, സുധ രാജേന്ദ്രൻ, സൂസി, റസീന, ഐ.എൻ.ടി.യു.സി ഭാരവാഹികളായ എ.എൽ.സക്കീർഹുസൈൻ, സി.സി.വിജു, ഷെൽജൻ അട്ടിപ്പേറ്റി, പി.സി.സുനിൽകുമാർ, ബാബുസാനി, എ.എം.ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.