dyfi
ഡിവൈഎഫ്ഐ തുറവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പഠനോപകരണ വിതരണം ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി:ഡി.വൈ.എഫ്.ഐ തുറവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുറവൂരിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് ഡോ.പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജിയോ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. അജൂബ്, കെ.വൈ. വർഗീസ്, കെ.പി. രാജൻ, ജോസഫ് പാറക്കാട്ടിൽ, ലതശിവൻ എന്നിവർ പ്രസംഗിച്ചു.