വൈപ്പിൻ: ഞാറക്കൽ സർവീസ് സഹകരണബാങ്കിൽ സ്ഥാപിച്ച 39.50 കിലോവാട്ട് സോളാർ വൈദ്യുതി നിലയത്തിന്റെ ഉദ്ഘാടനം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എസ്. കിഷോർകുമാർ, വൈസ് പ്രസിഡന്റ് സിസിലി ജോസ്, പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. ഡോണോ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ടോത്ത്, പഞ്ചായത്ത് അംഗം ആശ ടോണി, ഇ.എ. ദിലീപ്കുമാർ, കെ.എം. രാധാകൃഷ്ണൻ, സെക്രട്ടറി ടി.ആർ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. കൊവിഡ് കാലത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പി.ജി. ഷിബു, പ്രൈജു ഫ്രാൻസിസ് എന്നിവരെ ആദരിച്ചു.