fg

കൊച്ചി​: അന്തരാഷ്ട്ര പുസ്തകോത്സവ സമിതി കവിത, കഥാ രചനാ മത്സരം നടത്തുന്നു. 18വയസിൽ താഴെയുള്ളവർക്കായി​ ജൂനിയർ തലത്തിലും മുതിർന്നവർക്കായി സീനിയർ തലത്തിലും മത്സരമുണ്ട്. മഹാകവി എസ്. രമേശൻ നായർ, മാടമ്പ് കുഞ്ഞിക്കുട്ടൻ എന്നിവരുടെ സ്മരണാർഥമാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് പുസ്തകോത്സവസമിതി പ്രസിഡന്റ് ഇ.എൻ.നന്ദകുമാർ പറഞ്ഞു. 48 വരിയിൽ കവിയാത്ത കവിതയും 1200 വാക്കിൽ കൂടാത്ത കഥയും തപാലിലോ കൊറിയറിലോ അയക്കാം. ആഗസ്റ്റ്‌ 31ന് മുമ്പ് ലഭിക്കണം. തി​രഞ്ഞെടുക്കുന്നവ പുസ്തകമായി പ്രസിദ്ധീകരിക്കും. വിലാസം: കൺവീനർ, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേർസ്, കലൂർ, കൊച്ചി -682017.ഫോൺ: 9447057649, 9847293807.